36,000 ‘സെല്‍ഫി’കള്‍ കൊണ്ട് നാസയുടെ ഭൗമചിത്രം

Posted on: May 23, 2014 6:13 pm | Last updated: May 23, 2014 at 6:13 pm

GlobalSelfieMosiac_high

വാഷിംഗ്ടണ്‍: 36000ത്തിലേറെ സെല്‍ഫികള്‍ കൂട്ടിച്ചേര്‍ത്ത് നാസയുടെ ഭൗമചിത്രം. ലോക ഭൗമ ദിനത്തോടനുബന്ധിച്ചാണ് നാസ പുതുമയാര്‍ന്ന ഭൗമചിത്രം പുറത്തുവിട്ടത്. 36,442 പേരുടെ സെല്‍ഫി (സ്വയമെടുക്കുന്ന പോര്‍ട്രെയ്റ്റ് ഫോട്ടോ) ഉപയോഗിച്ചാണ് ഭൂമിയുടെ മനോഹരമായ ചിത്രം നാസ തയ്യാറാക്കിയത്.

ലോക ഭൗമദിനമായ ഏപ്രില്‍ 22ന് ഭൗമചിത്രം ഒരുക്കാന്‍ നാസ സെല്‍ഫികള്‍ ക്ഷണിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ചിത്രം അപ്‌ലോഡ് ചെയ്യാനായിരുന്നു നാസയുടെ അറിയിപ്പ്. ഇതനുസരിച്ചാണ് 36442 പേര്‍ സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്തു. ഈ സെല്‍ഫികള്‍ അത്യാധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ സന്നിവേശിപ്പിച്ച് ഭൗമചിത്രം ഒരുക്കുകയായിരുന്നു.

global-selfi

3.2 ജിഗാപിക്‌സെല്‍ റെസല്യൂഷനുള്ള ചിത്രം സൂം ചെയ്താല്‍ സെല്‍ഫികള്‍ കാണാന്‍ സാധിക്കും. 113 രാജ്യങ്ങളില്‍ നിന്നുള്ള സെല്‍ഫികളാണ് ഇതിനായി ഉപയോഗിച്ചത്. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഗൂഗിള്‍ പ്ലസ്, ഫഌക്കര്‍ തുടങ്ങിയവയില്‍ നിന്നെല്ലാം നാസ സെല്‍ഫികള്‍ ശേഖരിച്ചിരുന്നു.

സെല്‍ഫി താഴെ സൂം ചെയ്തു കാണാം…