കോഴിക്കോട് ട്രെയിന്‍ അട്ടിമറിശ്രമം; പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തി

Posted on: May 23, 2014 5:05 pm | Last updated: May 23, 2014 at 11:59 pm
SHARE

railway trackകോഴിക്കോട്: കണ്ണൂര്‍ – ഷൊര്‍ണൂര്‍ റെയില്‍ പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തി. ഫറോക്ക് റെയില്‍വേ സ്‌റ്റേഷനടുത്താണ് പാള്തില്‍ 34 ദ്വാരങ്ങള്‍ ഉണ്ടാക്കിയതായി കണ്ടെത്തിയത്. ഇതെതുടര്‍ന്ന് റെയില്‍വേ സുരക്ഷാ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിന്‍ അട്ടിമറി ശ്രമത്തിന്റെ ഭാഗമായാണ് ദ്വാരങ്ങള്‍ ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കുണ്ടായിത്തോട് അടിപ്പാതക്ക് 20 മീറ്റര്‍ തെക്ക് ഭാഗത്തായാണ് ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് നിര്‍മിച്ച രീതിയിലുള്ള ദ്വാരങ്ങള്‍ കണ്ടെത്തിയത്. യെില്‍ പാതയുടെ രണ്ട് ലൈനുകളിലും ദ്വാരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു റെയിലില്‍ 14ഉം മറ്റേ റെയിലില്‍ 20ഉം ദ്വാരങ്ങളാണ് കണ്ടെത്തിയത്.

സംഭവത്തില്‍ കൂടുതല്‍ അനേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ വീട്ടുക്കാരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. നല്ലളം പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും കേസെടുത്തിട്ടുണ്ട്.