Connect with us

National

മോഡിയുടെ സത്യപ്രതിജ്ഞക്ക് റിപ്പബ്ലിക് ദിനത്തേക്കാള്‍ കനത്ത സുരക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് അതീവ സുരക്ഷ ഒരുക്കുന്നു. റിപ്പബ്ലിക് ദിനത്തിന് ഒരുക്കുന്നതിനേക്കാള്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കുന്നത്.

ത്രിതല സുരക്ഷാ സംവിധാനമാണ് തിങ്കളാഴ്ച തലസ്ഥാന നഗരിയില്‍ ഒരുക്കുക. സത്യപ്രതിജ്ഞക്ക് നാല് മണിക്കൂര്‍ മുമ്പ് രാഷ്ട്രപതി ഭവന് സമീപത്തുള്ള റോഡുകള്‍ പൂര്‍ണമായും അടക്കും. ഉച്ചയോടെ തന്നെ ഇൂ മേഖലയിലെ മുഴുവന്‍ ഓഫീസുകളും അടച്ചിടും. തന്ത്രപ്രധാന മേഖലകളില്‍ യുദ്ധവിമാന വേധ ഗണ്ണുകള്‍ സ്ഥാപിക്കും.

നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ തുടങ്ങിയവര്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കൂടിയാണ് അതീവ സുരക്ഷ ഒരുക്കുന്നത്. സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ മുഴുവന്‍ മോഡി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്ന 2500 പേരുടെ ലിസ്റ്റാണ് ബി ജെ പി ഒരുക്കിയിരിക്കുന്നത്.