ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം

Posted on: May 23, 2014 2:26 pm | Last updated: May 23, 2014 at 11:59 pm

cpmതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. 12 സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫിന് നഷ്ടമായി. 17 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 13 ഇടത്ത് യുഡിഎഫും മൂന്നിടത്ത് സ്വതന്ത്രരും ഒരു സീറ്റ് ബിജെപിക്കുമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആറ്റിപ്ര വാര്‍ഡ് മികച്ച ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താനായതും എല്‍ഡിഎഫിന് ആശ്വസമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം.

കണ്ണൂരിലെ പുല്ലിയോട് ഈസ്റ്റ് വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതു കൂടി കണക്കാക്കുമ്പോള്‍ 18 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. നേരത്തേ ഈ 35 സീറ്റുകളില്‍ 22 എണ്ണം യുഡിഎഫിന്റെയും 13 സീറ്റുകള്‍ എല്‍ഡിഎഫിന്റെയും കൈവശമായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ 12 സിറ്റിംഗ് സീറ്റുകള്‍ യുഡിഎഫിന് നഷ്ടമായി.