അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ വെടിവെപ്പ്

Posted on: May 23, 2014 12:12 pm | Last updated: May 24, 2014 at 9:27 am

Indian-consulate-attackകാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഹെരാതിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ആള്‍നാശം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് ആയുധധാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു.

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരികളായ മൂന്നുപേര്‍ ആദ്യം കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും കോണ്‍സുലേറ്റിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ സമയം കോണ്‍സുലേറ്റിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനവും ഉണ്ടായി.