Connect with us

International

ഇരുപക്ഷവും യു എന്‍ സമാധാന സംഘത്തെ തടയുന്നതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ജുബ (ദക്ഷിണ സുഡാന്‍): ആഭ്യന്തര സംഘര്‍ഷത്തിന് അല്‍പ്പം അയവ് വന്നെങ്കിലും ദക്ഷിണ സുഡാനിലെ സംഘര്‍ഷ മേഖലയിലേക്ക് നിയോഗിക്കപ്പെട്ട യു എന്‍ സമാധാന സംഘത്തെ ഇരു പക്ഷവും തടയുകയാണെന്ന് യു എന്‍ ആരോപിച്ചു.
എണ്ണ സമ്പന്നമായ യുണിറ്റി പ്രവിശ്യയിലടക്കം പട്രോളിംഗിനെത്തുന്ന യു എന്‍ സേനാംഗങ്ങളെ സര്‍ക്കാര്‍ സൈനികരും വിമത സൈനികരും ഒരു പോലെ തടയുകയാണെന്ന് സൗത്ത് സുഡാന്‍ യു എന്‍ ദൗത്യം (യു എന്‍ എം ഐ എസ് എസ്) വൃത്തങ്ങള്‍ അറിയിച്ചു. ശക്തമായ ഏമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ ഇത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു. ജുബയില്‍ യു എന്‍ സംഘത്തിലെ രണ്ട് പേരെ സര്‍ക്കാര്‍ സൈനികര്‍ തടവില്‍ വെക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നുവെന്നും യു എന്‍ വ്യക്തമാക്കുന്നു.
ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് നിലവില്‍ വന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാറും ലംഘിക്കപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും പുതിയ രാജ്യമായ ദക്ഷിണ സുഡാനില്‍ പ്രസിഡന്റ് സല്‍വാ കിറിന്റെ അനുയായികളും മുന്‍ വിമത നേതാവ് റീക് മച്ചറിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടിയതില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ജനസംഖ്യയിലെ മൂന്നിലൊന്നും പട്ടിണിയിലാണെന്ന് യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഘര്‍ഷം ആരംഭിച്ചത്.

Latest