മീഡിയ സ്‌കൂളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: May 23, 2014 12:58 am | Last updated: May 23, 2014 at 12:58 am

മലപ്പുറം: യൂനിവേഴ്‌സിറ്റി അംഗീകാരമുള്ള വിവിധ മാധ്യമ പ്രവര്‍ത്തന കോഴ്‌സുകളിലേക്ക് മഅ്ദിന്‍ മീഡിയ സ്‌കൂള്‍ 2014- 15 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡി ജെ (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം) ഡി ജെ (ഡിപ്ലോമ ഇന്‍ ജേര്‍ണലിസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. പത്ര പ്രവര്‍ത്തന രംഗത്തെ വിവിധ വിഷയങ്ങള്‍ക്ക് പുറമെ ഇംഗ്ലീഷ്, സ്പാനിഷ് വിഷയങ്ങളില്‍ വിദഗ്ദ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്. മീഡിയ എന്‍ട്രന്‍സ് ടെസ്റ്റ് (എം ഇ ടി), ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
പ്ലസ്ടു / ഡിഗ്രി യോഗ്യതയും മാധ്യമ പ്രവര്‍ത്തന അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും 9995 950 868, 9946 788 483 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.