മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷനല്‍ സ്‌കൂളിന് നൂറ് മേനി

Posted on: May 23, 2014 12:58 am | Last updated: May 23, 2014 at 12:58 am

ജിദ്ദ, മദാഇന്‍ അല്‍ ഫഹദ്: മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സി ബി എസ് ഇ പത്താം തരം പരീക്ഷയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും മികച്ച വിജയം നേടി. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ അഹ്്മദ് അക്തര്‍ ഒന്നാം സ്ഥാനവും അബ്ദുല്ല അഹ്്മദ് ആരിഫി രണ്ടാം സ്ഥാനവും ഫൈസല്‍ അലി ഇബ്രാഹീം മൂന്നാം സ്ഥാനവും പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ സല്‍വ അബ്ദു റസാക് , ഫാത്തിമ നൂറ, ഫാത്തിമ ലുബാന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഉന്നത വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി പരിശ്രമിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു.