സന്ദേശയാത്ര 26ന് തുടങ്ങും; കൊടിമരജാഥ 29ന്

Posted on: May 23, 2014 12:56 am | Last updated: May 22, 2014 at 10:57 pm

ഉദുമ: യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന സന്ദേശത്തില്‍ എസ് വൈ എസ് ആചരിച്ചുവരുന്ന മിഷന്‍ 2014ന്റെ ഭാഗമായി ഉദുമ സോണ്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍ഫറന്‍സ് ഈമാസം 30, 31 തിയതികളില്‍ നടക്കും. കോണ്‍ഫറന്‍സ് ഭാഗമായി സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് സംഘാടകസമിതി ഒരുക്കുന്ന സന്ദേശയാത്ര 26ന് വൈകിട്ട് ഏഴുമണിക്ക് ചെമ്പിരിക്കയില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും.
27ന് രാവിലെ ഒമ്പതിന് ചെമനാട്ടുനിന്നും പ്രയാണമാരംഭിക്കുന്ന സന്ദേശയാത്ര 30 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ബന്തടുക്കയില്‍ സമാപിക്കും. ഇന്ന് നടക്കേണ്ടിയിരുന്ന ജലയാത്ര 25ന് നടക്കും.
സുലൈമാന്‍ മുസ്‌ലിയാര്‍ ജാഥാ ക്യാപ്റ്റനായുള്ള സന്ദേശയാത്രയില്‍ അബ്ദുറഹ്മാന്‍ എരോല്‍ (ഡയറക്ടര്‍), റഫീഖ് സഖാഫി ചേടിക്കുണ്ട്(കോര്‍ഡിനേറ്റര്‍), അബ്ദുല്‍ അസീസ് സൈനി, ശാഫി സഖാഫി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശാനവാസ് മദനി, ബശീര്‍ പെരുമ്പള, ബശീര്‍ ഏണിയാടി എന്നിവര്‍ അംഗങ്ങളായിരിക്കും.
29ന് രാവിലെ കൊടിമരജാഥ കീഴൂര്‍ സഈദ് മുസ്‌ലിയാര്‍ മഖാമില്‍നിന്നും പതാകജാഥ എരോല്‍ അബ്ദുല്‍ അസീസ് ഖാദിരി മഖാമില്‍നിന്നും പ്രയാണമാരംഭിക്കും.
ഉദുമ സര്‍ക്കിള്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പതാകജാഥയെ പുല്ലൂര്‍-പെരിയ, ബേഡകം, കുറ്റിക്കോല്‍, ചെമനാട് സര്‍ക്കിള്‍ ഭാരവാഹികള്‍ അതാത് കേന്ദ്രങ്ങളില്‍നിന്ന് റിലേയായി പതാക സ്വീകരിച്ച് കളനാട്ടെ സമ്മേളന നഗരിയായ താജുല്‍ ഉലമാ നഗറില്‍ സമാപിക്കും.