കോഴിക്കോട് ചാത്തമംഗലത്ത് സഹകരണ ക്യാന്‍സര്‍ കെയര്‍ സെന്റര്‍

Posted on: May 23, 2014 12:44 am | Last updated: May 22, 2014 at 10:44 pm

തിരുവനന്തപുരം: സഹകരണ മേഖലയില്‍ കോഴിക്കോട് അത്യാധുനിക സൗകര്യങ്ങളോടെ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നു. കോഴിക്കോട് ചാത്തമംഗലത്ത് 17.5 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കേന്ദ്രം മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. മിഷന്‍ 676 പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധകികളിലൊന്നാണിത്.
ഇടുക്കിയില്‍ ഐ സി ഡി പി പദ്ധതിയില്‍പ്പെടുത്തി രണ്ട് കാര്‍ഡമം ഡ്രയിംഗ് യൂനിറ്റുകള്‍ ആരംഭിക്കും. സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ ഇരുപത് ഫാര്‍മേഴ്‌സ് സര്‍വീസ് സെന്ററുകള്‍ തുടങ്ങും. സഹകരണ മേഖലയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഒമ്പത് മണ്ണ് പരിശോധനാ ശാലകളും മൂന്ന് ടിഷ്യൂ കള്‍ച്ചര്‍ ലാബുകളും തുടങ്ങും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പലിശരഹിത വായ്പ നല്‍കും.