ഫെയ്‌സബുക്കിലിടാന്‍ മരണം അഭിനയിച്ച യുവാവ് മരിച്ചു

Posted on: May 22, 2014 12:50 pm | Last updated: May 22, 2014 at 9:52 pm

obit-abhilashകായംകുളം: ഫെയ്‌സ്ബുക്കിലിടാന്‍ മരണം അഭിനയിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച യുവാവ് മരിച്ചു. എരുവ വേണാട്ടേത്ത് തറയില്‍ പരേതനായ ശശിയുടെ മകന അഭിലാഷാണ് കഴുത്തില്‍ കയര്‍ കുരുങ്ങി ദാരുണമായി മരിച്ചത്.

മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡര്‍ ഓണാക്കി വെച്ച് തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. അഭിലാഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മരണം അഭിനയിക്കുന്നതിനിടെയാണ് മരരണം സംഭവിച്ചതെന്ന് വ്യക്തമായത്. നേരത്തെയും ഇയാള്‍ മരണരംഗം ചിത്രീകരിച്ച് ഫെയ്‌സ് ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്നുവത്രെ. എന്തും ഫെയ്‌സബുക്കില്‍ അപ്‌ലോഡ് ചെയ്യല്‍ അഭിലാഷിന്റെ ഹോബിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മാതാവ്: ശാന്തമ്മ. സഹോദരങ്ങള്‍: അജ്ഞന, അനീഷ്‌