Connect with us

Business

നഗരങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റിന് റിലയന്‍സ് പദ്ധതി

Published

|

Last Updated

മുംബൈ: റിലയന്‍സ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ പദ്ധതിയൊരുക്കുന്നു. നാലാം തലമുറ മൊബൈല സേവനം ലഭ്യമാക്കുന്നതിന് ലൈസന്‍സ് നേടിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയാണ് പ്രമുഖ നഗരങ്ങളില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നത്. തുടക്കത്തില്‍ മുംബൈ, സൂറത്ത്, അഹമ്മദാബാദ് നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

ഒരേസമയം 55,000 ഡിവൈസുകളില്‍ ഉപയോഗിക്കാനാകും വിധമുള്ള ഹോട്ട്‌സ്‌പോട്ടാണ് റിലയന്‍സ് ഇതിനായി സജ്ജീകരിക്കുന്നത്. ഇതിന്റെ ശേഷി സംബന്ധിച്ചും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ റിലയന്‍സ് വെളിപ്പെടുത്തിയിട്ടില്ല.