അനധികൃത ടെലിഫോണ്‍ കോളുകള്‍; മൂന്നു പേര്‍ അറസ്റ്റില്‍

Posted on: May 22, 2014 7:00 pm | Last updated: May 22, 2014 at 8:12 pm

New Imageഷാര്‍ജ: താമസസ്ഥലത്ത് അനധികൃത ഇന്റര്‍നെറ്റ് കഫെ നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് സാമഗ്രികള്‍ പിടിച്ചെടുത്തു. കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ടെലിഫോണ്‍ വിളികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇത്തരക്കാരെ ശ്രദ്ധയില്‍പ്പെട്ടാല്‍ 06-5632222 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.