സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം

Posted on: May 22, 2014 7:46 pm | Last updated: May 22, 2014 at 7:46 pm

അബുദാബി: അപകടങ്ങളില്ലാത്ത അധ്യയന വര്‍ഷം എന്ന പ്രമേയവുമായി അബുദാബി ട്രാഫിക് വിഭാഗം ബോധവത്കരണം നടത്തി. അബുദാബിയിലെ 4,854 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൂപര്‍വൈസര്‍മാരും പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാരും സ്‌കൂള്‍ അധികൃതരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അധികൃതര്‍ വിശദീകരിച്ചത്. കഴിഞ്ഞ 10 മാസമായി വിവിധ പരിപാടികളോടെ നടന്നുവന്നിരുന്ന ബോധവത്കരണമാണ് സമാപിച്ചത്.
ബോധവത്കരണ കാലയളവില്‍ വിവിധ കേന്ദ്രങ്ങളിലായി 74 പ്രഭാഷണങ്ങള്‍ അധികൃതര്‍ നടത്തി. ഒരു ബസില്‍ എടുക്കാവുന്ന കുട്ടികളുടെ എണ്ണം, ആണ്‍പെണ്‍ കുട്ടികളെ വെവ്വേറെ സീറ്റുകളില്‍ ഇരുത്തല്‍ തുടങ്ങിയ സ്‌കൂള്‍ അധികൃതരും ഡ്രൈവര്‍മാരും ശ്രദ്ധിച്ചിരിക്കേണ്ട ധാരാളം കാര്യങ്ങളാണ് ക്ലാസുകളില്‍ നല്‍കിയത്.