കിടപ്പുമുറികളുള്ള വിമാനങ്ങളുമായി എമിറേറ്റ്‌സ്

Posted on: May 22, 2014 7:30 pm | Last updated: May 22, 2014 at 7:44 pm

ദുബൈ: കിടപ്പുമുറികളുള്ള വിമാനങ്ങളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് രംഗത്ത്. എ 380, 777 എന്നീ വിമാനങ്ങളാണ് ഇതിന് ഉപയോഗിക്കുകയെന്ന് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് പറഞ്ഞു.
ഫസ്റ്റ് ക്ലാസ് സൗകര്യങ്ങളുടെ സ്യൂട്ട് നിര്‍മിക്കാന്‍ അഞ്ചുലക്ഷം ഡോളര്‍ ചെലവുണ്ട്. ആഡംബര സൗകര്യങ്ങളാണ് കിടപ്പുമുറിയില്‍ ഒരുക്കുന്നത്. ഇത്തരം സൗകര്യം ആവശ്യപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ട്. അതേ സമയം, ടിക്കറ്റ് നിരക്ക് പുറത്തുവിടാന്‍ കഴിയില്ലെന്നും ടിം ക്ലര്‍ക്ക് പറഞ്ഞു.
അബുദാബിയിലെ ഇത്തിഹാദ് എയര്‍ലൈന്‍സ് ലണ്ടനിലേക്കുള്ള അഡംബര യാത്രക്കാരില്‍ നിന്ന് കുറഞ്ഞത് 20,000 ഡോളര്‍ ഈടാക്കുന്നു. യൂറോപ്പിലേക്കുള്ള യാത്രക്കാരാണ് സ്യൂട്ടുകള്‍ ഏറെയും ആവശ്യപ്പെടുന്നത്.