Connect with us

Gulf

ലുലു ഗ്രൂപ്പ് റസ്റ്റോറന്റുകള്‍ വ്യാപിപ്പിക്കും

Published

|

Last Updated

New Image

ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന് കീഴിലുള്ള തബ്‌ലേസ് ഭക്ഷ്യശാലാ ശൃംഖലയും ദക്ഷിണാഫ്രിക്കയിലെ ഗലീറ്റോയും അബുദാബിയില്‍ ധാരണാ പത്രം ഒപ്പുവെച്ചപ്പോള്‍

അബുദാബി: ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ്പ്, കൂടുതല്‍ റസ്റ്റോറന്റ് ശാഖകള്‍ തുറക്കുന്നു. ലുലുവിന്റെ കീഴിലുള്ള തബ്‌ലേസ് ഫുഡ് കമ്പനി നാലു വര്‍ഷത്തിനകം യു എ ഇയില്‍ 15 റസ്റ്റോറന്റുകള്‍ തുറക്കുമെന്ന് സി ഇ ഒ ശഫീന യൂസുഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 5.5 കോടി ദിര്‍ഹമാണ് ഇതിനായി ചെലവുചെയ്യുക. ഇന്ത്യയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം പത്തു ശാഖകള്‍ തുറക്കാന്‍ ഒരു കോടി ഡോളര്‍ ചെലവു ചെയ്യും. ലോകോത്തര ഭക്ഷ്യ വിഭവ ബ്രാന്‍ഡുകള്‍ യു എ ഇയിലും ഇന്ത്യയിലും എത്തിക്കും. ദക്ഷിണാഫ്രിക്കയിലെ ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്‍ വിഭവം അടക്കം നിരവധി ബ്രാന്‍ഡുകള്‍ പുതുതായി തീന്‍മേശയില്‍ എത്തും. ഇന്ത്യ, ശ്രീലങ്ക, ജി സി സി രാജ്യങ്ങളില്‍ ഗലീറ്റോ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ ഉണ്ടാകുമെന്നാണ് നിഗമനം- ശഫീനാ യൂസുഫലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ റസ്റ്റോറന്റ് ശൃംഖലയായ ഗലീറ്റോയുമായി ശഫീന യൂസുഫലി കരാറില്‍ ഒപ്പുവെച്ചു. ഗലീറ്റോയെ സി ഇ ഒ ലൂയിസ് ജെര്‍മിഷ്യൂസ് പ്രതിനിധീകരിച്ചു.തബ്‌ലേസിന് 14 റസ്റ്റോറന്റുകളുണ്ട്. പെപ്പര്‍മില്‍, ബ്ലൂംസ് ബെറി, ഡിതാലി, ലണ്ടന്‍ ഡയറി എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

 

 

---- facebook comment plugin here -----

Latest