Connect with us

Gulf

ഷാര്‍ജയില്‍ അപ്പാര്‍ട്ടുമെന്റിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ തീപ്പിടുത്തം തുടരുന്നു. ഷാര്‍ജ ശര്‍ഖാനില്‍ അപ്പാര്‍ട്ടുമെന്റിന് തീപിടിച്ചു. ഒരു കുടുംബത്തിലെ നാലുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ് 3.15 ഓടെയാണ് തീപ്പിടുത്തം. എയര്‍കണ്ടീഷണറില്‍ നിന്നാണ് തീ പടര്‍ന്നത്. അപ്പാര്‍ട്ടുമെന്റിനകത്ത് പുക പടര്‍ന്നപ്പോള്‍ കുടുംബത്തിലെ നാലുപേര്‍ അകത്തുണ്ടായിരുന്നു.
ഏഷ്യക്കാരനായ ഗൃഹനാഥനും ഭാര്യയും മക്കളും മുറിക്ക് പുറത്തേക്കോടി. ഇതിനിടയില്‍ തീ പടര്‍ന്നുവെങ്കിലും നാലുപേരും രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ട് 6.20 ഓടടുത്ത് ഷാര്‍ജ വ്യവസായ മേഖല രണ്ടില്‍ രണ്ടു വാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു. ഒരു വാഹനത്തിലെ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. ഇയാളെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജ വ്യവസായ കേന്ദ്രത്തില്‍ ഈ മാസം നിരവധി തീപിടുത്തങ്ങളാണ് നടന്നത്. 20 ഓളം വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു. കോടിക്കണക്കിന് ദിര്‍ഹമിന്റെ നഷ്ടമാണ് സംഭവിച്ചത്.
മതിയായ സുരക്ഷിതത്വമില്ലാതെ, എളുപ്പം തീ പിടിക്കുന്ന ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതാണ് മിക്ക തീപിടിത്തങ്ങള്‍ക്കും കാരണമെന്ന് പറയുന്നു.