തോല്‍വിയുടെ പേരില്‍ നീക്കാമെന്ന് കരുതേണ്ട: സി.എന്‍ ബാലകൃഷ്ണന്‍

Posted on: May 22, 2014 7:06 pm | Last updated: May 23, 2014 at 1:12 am

cnതിരുവനന്തപുരം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തോല്‍വിയുടെ പേരില്‍ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാമെന്ന് ആരും കരുതേണ്ടെന്ന് സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍.
ധനപാലന്‍ ചാലക്കുടിയില്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. മണ്ഡലം മാറി മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. എന്നാല്‍ പാര്‍ട്ടിയുടെ ഇടപെടല്‍ പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.