Connect with us

National

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നവാസ് ഷരീഫ് പങ്കെടുത്തേക്കും

Published

|

Last Updated

ന്യുഡല്‍ഹി:നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഷെരീഫ് പങ്കെടുക്കുന്നില്‍ എതിര്‍പ്പില്ലന്നു പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമാണുള്ളതെന്നും പാക് മുസ്ലീം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹേന്ദ്ര രജപക്‌സെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാര്‍ക്ക് രാജ്യത്തലവന്‍മാരെയെല്ലാം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോഡി ക്ഷണിച്ചിരുന്നു.
ഇതിനിടെ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ പങ്കെടുക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപകമായി.

ഈ മാസം 26 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് പങ്കെടുത്താല്‍ തമിഴ് ജനതയുടെ വികാരം വ്രണപ്പെടുമെന്നാണ് എന്‍.ഡി.എ സഖ്യകക്ഷിയായ എം.ഡി.എം.കെയുടെ വാദം. ശീലങ്കന്‍ പ്രസിഡന്റിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ബി.ജെ.പി പ്രസിഡന്റ് രാജ്‌നാഥ് സിങ്ങിനോട് പറഞ്ഞതായി എം.ഡി.എം.കെ നേതാവ് വൈകോ പറഞ്ഞു.

Latest