ഈത്തപ്പഴ പാക്കറ്റിലാക്കി കടത്താന്‍ ശ്രമിച്ച 300 ഗ്രാം സ്വര്‍ണം പിടികൂടി

Posted on: May 22, 2014 6:30 am | Last updated: May 22, 2014 at 6:30 pm

കോയമ്പത്തൂര്‍: ഈത്തപ്പഴ പാക്കറ്റിനുള്ളില്‍ തിരുകി കടത്താന്‍ ശ്രമിച്ച 300 ഗ്രാം സ്വര്‍ണം കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. വിരുദുനഗര്‍ സ്വദേശി മതിയഴകനി(37)ല്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സിംഗപ്പൂരില്‍നിന്ന് സില്‍ക്ക് എയര്‍ വിമാനത്തില്‍ വന്നതായിരുന്നു മതിയഴകന്‍. പതിവുയാത്രക്കാരനാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈത്തപ്പഴം അടങ്ങിയ ഏതാനും പാക്കറ്റുകള്‍ സെല്ലോടേപ്പ് വെച്ച് ഒന്നിച്ചുപൊതിഞ്ഞിരിക്കുകയായിരുന്നു. തൂക്കത്തില്‍ പന്തികേട് തോന്നിയതിനാലാണ് പരിശോധന നടത്തിയത്. രണ്ട് സ്വര്‍ണബാറുകളും രണ്ട് സ്വര്‍ണ ചെയിനുമായിരുന്നു പൊതിയില്‍. സിംഗപ്പൂരില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിഷ്യനാണ് യാത്രക്കാരന്‍. കഴിഞ്ഞ മെയ് 12 ന് ചെന്നൈയില്‍നിന്ന് സിംഗപ്പൂരില്‍ എത്തിയതായിരുന്നു.