Connect with us

Palakkad

യു ഡി എഫിന്റെ തോല്‍വി: കോണ്‍ഗ്രസില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നു

Published

|

Last Updated

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ദയനീയ തോല്‍വിയെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ കലാപക്കൊടി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി സി സി പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്ത് വന്നു. കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി എല്‍ ഡി എഫ്സ്ഥാനാര്‍ഥി എം ബി രാജേഷിനോട് 1800 ഓളം വോട്ടുകക്കാണ് തോറ്റത്. അന്ന് ഡി സി സി പ്രസിഡന്റായിരുന്ന എ വി ഗോപിനാഥനെതിരെ ഇത്തരമൊരു ആരോപണമുയര്‍ന്നപ്പോള്‍ ഡി സി സി പ്രസിഡന്റ് രാജിവെക്കുകയായിരുന്നു. ഇപ്പോള്‍ ദനയീയ തോല്‍വിയുണ്ടായിട്ടും ഡി സി സി പ്രസിഡന്റ്സ്ഥാനത്ത് തുടരുന്നത് ശരി യല്ലെന്നാണ് പറയുന്നത്.
ഇന്നലെ പലയിടത്തും ഡി സി സി പ്രസിഡന്റിനെതിരെ പ്രതിഷേധ പ്രകടനമുണ്ടായി. അതേസമയം, ലോക്‌സഭാ തിരെഞ്ഞടുപ്പില്‍ യു ഡി എഫിനുണ്ടായ തോല്‍വി കോണ്‍ഗ്രസിന് മേല്‍ കെട്ടിവെക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
തിരെഞ്ഞടുപ്പിന് ചുക്കാന്‍ പിടിച്ചത് സ്ഥാനാര്‍ഥിയും കൂട്ടരുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ പരാതി ഉയത്തുന്നതിന് ന്യായീകരണമില്ലെന്നും ഇക്കാര്യം ആര്‍ ബാലകൃഷ്ണന്‍പിള്ള അധ്യക്ഷനായ സമിതിക്ക് മുന്നില്‍ വെക്കാനുമാണ് കരുതുന്നത്. ഏതായാലും പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന്റെ തോല്‍വിയെ ചൊല്ലി കോണ്‍ഗ്രസിലും യു ഡി എഫിലും തര്‍ക്കം മുറുകയാണ്.

Latest