മള്ഹര്‍ പ്രാര്‍ഥനാ സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: May 22, 2014 6:00 am | Last updated: May 22, 2014 at 6:22 pm
SHARE

മഞ്ചേശ്വരം: റമസാന്‍ 21ാം രാവില്‍ മള്ഹറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ വിജയത്തിനായി 1001 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട, അലി കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, കെ എസ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ (ഉപദേശകസമിതി), ഹുസൈന്‍ സഅദി കെ സി റോഡ് (ചെയര്‍.), ഉസ്മാന്‍ ഹാജി മള്ഹര്‍, അബ്ദുറഹ്മാന്‍ ഹാജി പൊസോട്ട്(വൈസ് ചെയര്‍.), സുലൈമാന്‍ കരിവെള്ളൂര്‍(ജന.കണ്‍.), പാത്തൂര്‍ മുഹമ്മദ് സഖാഫി, ജബ്ബാര്‍ സഖാഫി (ജോ.കണ്‍.), ഇസ്മാഈല്‍ ഹാജി ഹൊസങ്കടി (ട്രഷര്‍).
യോഗത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയതു. സി അബ്ദുല്ല മുസ്‌ലിയാര്‍ പള്ളംങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, ഹുസൈന്‍ സഅദി, സയ്യിദ് ജലാലുദ്ദീന്‍ സഅദി, ഉസ്മാന്‍ ഹാജി മള്ഹര്‍, നാസിര്‍ ബന്താട് തുടങ്ങിയവര്‍ പ്രസംഗിച്ചു.