ഇന്റര്‍സോണില്‍ ദേവഗിരി മുന്നില്‍

Posted on: May 22, 2014 6:00 am | Last updated: May 22, 2014 at 6:18 pm

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ 53 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 75 പോയിന്റുമായി കോഴിക്കോട് ദേവഗിരി കോളജ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിറകില്‍ 65 പോയിന്റുമായി ഫാറൂഖ് കോളജും മൂന്നാംസ്ഥാനത്ത് 55 പോയിന്റോടെ വിക്ടോറിയ പാലക്കാടുമാണ്. ഇന്നലെ വൈകിട്ട് നടന്ന മത്സരങ്ങളുടെ ഫലങ്ങള്‍ പുറത്തുവരുന്നതോടെ നിലവിലുള്ള പട്ടികയില്‍ മാറ്റം വരാം. സ്റ്റേജിതര മത്സരങ്ങളില്‍ ഫറോഖ് കോളജിനായിരുന്നു മുന്‍തൂക്കം