രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു: സി പി എം

Posted on: May 22, 2014 5:28 pm | Last updated: May 22, 2014 at 5:28 pm

cpmതിരുവനന്തപുരം: അനുകൂലമായ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് സി പി എം. പാര്‍ട്ടിയുടെ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ വെച്ചു.

ജാതി, സാമുദായിക സംഘടനകള്‍ യു ഡി എഫിന് അനുകൂലമായി തീരുമാനമെടുത്തതും പരാജയകാരണമായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.