തായ്‌ലാന്‍ഡില്‍ സൈന്യം ഭരണം പിടിച്ചു

Posted on: May 22, 2014 5:19 pm | Last updated: May 22, 2014 at 6:48 pm

thai military coupബാങ്കോക്ക്: ആഭ്യന്തര കലഹം രൂക്ഷമായ തായ്‌ലാന്‍ഡില്‍ സൈന്യം ഭരണം പിടിച്ചു. സൈനിക മേധാവിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചത്. സൈനിക അട്ടിമറിയല്ലെന്നും മറിച്ച് കഴിഞ്ഞ ആറ് മാസമായി തുടരുന്നു സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് നടപടിയെന്നും സൈനിക നേതൃതം വ്യക്തമാക്കി. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്ന സുതേപ് തൗഗ്‌സുബാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ഇടക്കാല പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവാത്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിലാണ് തായ്‌ലാന്‍ഡില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചത്.