ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted on: May 22, 2014 4:13 pm | Last updated: May 22, 2014 at 4:13 pm
SHARE

anandi ben pattel gujrath cmഅഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ആനന്ദി ബെന്‍ പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് അവര്‍. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ ഉച്ചക്ക് 12.40നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡി, ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.