ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത്: ചന്ദ്രികക്ക് വീക്ഷണത്തിന്റെ മറുപടി

Posted on: May 22, 2014 11:54 am | Last updated: May 23, 2014 at 1:12 am

veekshanamകോഴിക്കോട്: രാഹുലിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന് അതേനാണയത്തില്‍ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മറുപടി. ഓതിക്കനെ ഓത്ത് പഠിപ്പിക്കരുത് എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലില്‍ ചന്ദ്രിക മുഖപ്രസംഗം ദുരുദ്ദേശപരമാണെന്ന് കുറ്റപ്പെടുത്തുന്നു. വീഴ്ചയിലും വാഴ്ചയിലും കൂടെ നില്‍ക്കുന്നതാണ് മുന്നണി രാഷ്ട്രീയമെന്നും പരാജയത്തിന്റെ പേരില്‍ രാഹുലിനെ കൊത്തിക്കീറുന്ന ചന്ദ്രികയുടെ നടപടി രാഷ്ട്രീയ മര്യദയല്ലെന്നും എഡറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.