പാരാസെയിലിംഗ്: മാതാപിതാക്കള്‍ക്കെതിരെ കേസ്‌

Posted on: May 22, 2014 11:44 am | Last updated: May 23, 2014 at 1:11 am

paraglaidingകണ്ണര്‍: 11 മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ പാരാസെയിലിംഗ് നടത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസ്. എടക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. (Read: കൈക്കുഞ്ഞിനെ തനിച്ച് പാരാഗ്ലൈഡറില്‍ പറത്തി മാതാപിതാക്കളുടെ ക്രൂരത► )

ബുധനാഴ്ച കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ സ്വകാര്യ സ്ഥാപനം നടത്തിയ സാഹസിക ടൂറിസം പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന പാരാസെയിലിംഗിലാണ് മാതാപിതാക്കളുടെ അനുവാദത്തോടെ പിഞ്ചുകുഞ്ഞിനെ ഗ്ലൈഡറില്‍ പറത്തിയത്.