സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍

Posted on: May 22, 2014 12:18 am | Last updated: May 23, 2014 at 1:11 am

ആലപ്പുഴ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ 22ാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ 26 വരെ ആലപ്പുഴയില്‍ നടക്കും. നാളെ രാവിലെ 10ന് എസ് കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. വൈകുന്നേരം അഞ്ചിന് പതാക കൊടിമര ജാഥാ സംഗമം നടക്കും. 24ന് രാവിലെ ഒമ്പതിന് സംസ്ഥാന കൗണ്‍സില്‍ വാര്‍ഷിക യോഗം ചേരും. സ്ഥാപക പ്രസിഡന്റ് പി ചിത്രന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന്‍ നായര്‍ അധ്യക്ഷത വഹിക്കും. ആര്‍ രഘുനാഥന്‍ നായര്‍, എ ഗംഗാധരന്‍ നായര്‍, ജി പത്മനാഭ പിള്ള പ്രസംഗിക്കും. വൈകുന്നേരം നാലിന് പുതിയ സംസ്ഥാന കൗണ്‍സിലിന്റെ പ്രഥമ യോഗം നടക്കും.
25ന് വൈകുന്നേരം മൂന്നിന് മന്ത്രി കെ എം മാണി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും.
സമാപന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പ്രകടനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി മുപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു.