ഡല്‍ഹി മര്‍കസ് ഹോസ്റ്റലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: May 22, 2014 12:01 am | Last updated: May 23, 2014 at 1:11 am

ഡല്‍ഹി: ഡല്‍ഹിയിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വിസ്ഡം ഹോസ്റ്റലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍വകലാശാലകളില്‍ ഡിഗ്രി, പി ജി, പി എച്ച് ഡി അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശം. ഈ അധ്യയന വര്‍ഷം ആരംഭിച്ച ഹോസ്റ്റല്‍ അടക്കം മൂന്ന് ഹോസ്റ്റലുകളിലായി 80 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. എസ് എസ് എഫ് യൂനിറ്റ്/സെക്ടര്‍ കമ്മിറ്റിയുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ സമര്‍പ്പിക്കണം. ംംം.ാമൃസമ്വീിഹശില.രീാ എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അപേക്ഷ ഡല്‍ഹിയില്‍ നേരിട്ടോ കാരന്തൂര്‍ മര്‍കസിലെ അക്കാദമിക് വിഭാഗത്തിലോ സമര്‍പ്പിക്കാം. കേരളീയ ഭക്ഷണം, പ്രാര്‍ഥനാ മുറി, സ്റ്റഡി റൂം, കുറഞ്ഞ ഫീസ് തുടങ്ങിയ പ്രത്യേകതകളുള്ള വിസ്ഡം ഹോസ്റ്റലുകള്‍ ഡല്‍ഹിയിലെ തന്നെ മികച്ച ഹോസ്റ്റലുകളാണ്. മര്‍കസില്‍ നിന്ന് ബിരുദമെടുത്ത ഉസ്താദുമാരുടെ മേല്‍നോട്ടത്തില്‍ ആത്മീയ ക്ലാസുകളും സിയാറത്ത് ടൂറുകളും ഹോസ്റ്റലിലുണ്ട്. സിവില്‍ സര്‍വീസ്, ഐ ഐ ടി, ഐ ഐ എം തുടങ്ങിയ എന്‍ട്രന്‍സ് കോച്ചിംഗുകള്‍ക്കും സൗകര്യപ്രദമാണ് വിസ്ഡം ഹോസ്റ്റലുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 08527540705, 9048408025.