Connect with us

Gulf

പ്രാര്‍ഥന ഫലിച്ചു; യാസര്‍ നാളെ നാട്ടിലേക്ക്

Published

|

Last Updated

അല്‍ ഐന്‍: തിരൂര്‍ എഴൂര്‍കല്ലി ആല്‍ മുഹമ്മദ്-ജമീല ദമ്പതികളുടെ മകന്‍ യാസര്‍ മുഹമ്മദ് (20) രോഗത്തില്‍ നിന്ന് മോചനം നേടി നാളെ നാട്ടിലേക്ക്. പനിയും ഛര്‍ദിയും ബാധിച്ചാണ് അല്‍ ഐന്‍ ജീമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാം ദിവസം തീവ്ര പരിചരണ വിഭാഗത്തിലേക്ക്മാറ്റി. 17 ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞു. ഡോക്ടര്‍മാര്‍ കൈ ഒഴിയുകയും ചെയ്തിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂമോണിയ, ഹൃദയ ലിവര്‍ വൃക്കകള്‍ തകരാറില്‍ ആണെന്നാണ് കണ്ടെത്തിയത്. 17 ദിവസത്തെ തീവ്ര പരിചരണത്തിനുശേഷം ഹൃദയവാള്‍വിന്റെ തകരാര്‍ മുഖ്യ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാകാന്‍ അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഒരാഴ്ചക്ക് ശേഷം ഖലീഫ ആശുപത്രിയില്‍ ഹൃദയ വാള്‍വ് ശസ്ത്രക്രിയക്ക് വിധയനായി. രണ്ടാഴ്ചക്കു ശേഷം ആശുപത്രിയില്‍ നിന്ന് ചികിത്സ പൂര്‍ത്തിയാക്കി അല്‍ ഐനില്‍ തിരിച്ചെത്തി.
നിര്‍ധന കുടുംബമായ യാസറിന്റെ രോഗവിവരം സിറാജിലൂടെ അറിഞ്ഞ് പ്രവാസ ലോകത്തും നാട്ടിലും വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥന സദസുകള്‍ സംഘടിപ്പക്കുകയും ആശ്വാസ വാക്കുകളും സഹായാസ്തവും നല്‍കി സഹായിച്ചു.
തൊഴിലുടമകളായ തിരൂര്‍ പോത്തന്നൂര്‍ സ്വദേശി റഫീഖ്, അസ്‌ലം എന്നിവരോടും ആശുപത്രിയിലെ തലക്കടത്തൂര്‍ സ്വദേശി അമീറിന്റെ സഹായ സഹകരണവും പ്രത്യേകം സ്മരണീയം ആണെന്നും തന്റെ ചികിത്സാകാര്യവും പരിചരണവും ഏറ്റെടുത്ത അല്‍ ഐന്‍ ഐ സി എഫിന്റെ ക്ഷേമകാര്യ സാന്ത്വന പ്രവര്‍ത്തകരായ അബ്ദുല്‍ ബാരി അടക്കമുള്ളവരോടും എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ഉണ്ടെന്ന് യാസര്‍ മുഹമ്മദ് പറഞ്ഞു. ഒരു വര്‍ഷത്തെ പ്രവാസം മതിയാക്കി മറക്കാന്‍ കഴിയാത്ത ഓര്‍മകളുമായി നാളെ (വ്യാഴം) യാസര്‍ നാട്ടിലേക്ക് മടങ്ങുന്നു. വിവരങ്ങള്‍ക്ക്: 052-7962244, 055-5616756