അബുദാബിയില്‍ 150 പുതിയ റഡാറുകള്‍

Posted on: May 21, 2014 9:31 pm | Last updated: May 21, 2014 at 9:31 pm

അബുദാബി: റോഡപകട നിരക്ക് കുറക്കുന്നതിന്റെ ഭാഗമായി തലസ്ഥാന എമിറേറ്റില്‍ 150 പുതിയ റഡാറുകളും റെഡ് ലൈറ്റ് ക്യാമറകളും സ്ഥാപിച്ചു.

അബുദാബിയിലെയും അല്‍ഐനിലെയും ഉള്‍റോഡുകളില്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ വേഗം റഡാര്‍ ക്യാമറകള്‍ നിയന്ത്രിക്കുമെന്ന് അബുദാബി പൊലീസ് ട്രാഫിക് റോഡ് സേഫ്റ്റി എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഖലീഫാ അല്‍ ഖെയ്‌ലി അറിയിച്ചു. അമിത വേഗവും റെഡ് സിഗ്നല്‍ മറികടന്നുള്ള സഞ്ചാരവും നടത്തുന്നവരെ ഉടനെ പിടികൂടാന്‍ റഡാറുകള്‍ സഹായിക്കും. ഗതാഗതനിയമം പാലിച്ച് സൂക്ഷ്മതയോടെ ഡ്രൈവ് ചെയ്യുന്ന സാംസ്‌കാരികം ഡ്രൈവര്‍മാര്‍ പുലര്‍ത്തണം.
യു എ ഇയില്‍ ഉള്‍റോഡുകളിലെ വാഹന വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ ആക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോ ചിക്കുന്നു. ഇതു സംബന്ധിച്ചുള്ള നിയമ ഭേദഗതിക്കുള്ള ശുപാര്‍ശ, ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിനു നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വേഗപരിധി കുറയ്ക്കുന്നതിനു പുറമേ ഇരുചക്ര വാഹനങ്ങളുടെ സാഹസിക പ്രകടനം പിടികൂടാന്‍ പുതിയ സംവിധാനം കൊണ്ടുവരും.
പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചു ഭാരവാഹനങ്ങള്‍ക്കായി പ്രത്യേക സ്‌റ്റേഷന്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. അതിനിടെ, ദുബായിലെ അല്‍സഫൂഹ് റോഡിലെ വേഗപരിധി കുറക്കാന്‍ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതര്‍ തീരുമാനിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആയിരിക്കും ഈ റോഡിലെ പരമാവധി വേഗം. ഇപ്പോള്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വാ ഹനങ്ങള്‍ക്ക് ഇതുവഴി ഓടാം. ജൂണ്‍ ഒന്നുമുതലാണു പുതിയ വേഗപരിധി നിലവില്‍വരികയെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.