എല്ലാ മാസവും പെട്രോള്‍ വില വര്‍ധിപ്പിച്ചാല്‍ ജനം സഹിക്കില്ല: ചെന്നിത്തല

Posted on: May 21, 2014 6:48 pm | Last updated: May 21, 2014 at 11:53 pm

ramesh chennithalaകൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ ചരിത്ര തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നയം മാറ്റണമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എല്ലാ മാസവും പെട്രോള്‍, ഡീസല്‍ വില കൂട്ടിയാല്‍ ജനങ്ങള്‍ സഹിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസ് നയം മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.