Connect with us

National

അരവിന്ദ് കെജരിവാള്‍ തീഹാര്‍ ജയിലില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി നേതാവ് നിതിന്‍ ഗാഡ്കരി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എ എ പി നേതാവ് അരവിന്ദ് കേജരിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കെജരിവാളിലെ തീഹാര്‍ ജയിലിലേക്ക് അയച്ചു. വെള്ളിയാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.

അപകീരത്തിക്കേസില്‍ പതിനായിരം രൂപ ജാമ്യത്തുക കെട്ടിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കെജരിവാളിനെതിരായ നടപടി. ജഡ്ജിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോഴും താന്‍ ജാമ്യത്തുക നല്‍കില്ലെന്ന് കെജരിവാള്‍ ആവര്‍ത്തിച്ചു.

ആം ആദ്മിയുടെ നേതാവെന്ന നലയില്‍ താങ്കള്‍ സാധാരണക്കാരനെ പോലെയാണ് പെരുമാറേണ്ടത്. നടപടിക്രമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. അതുകൊണ്ട് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ താങ്കള്‍ക്ക് വിരോധമുണ്ടോ? – കോടതി ചോദിച്ചു. എന്നാല്‍ താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഈ നടപടി എനിക്ക് മാത്രമല്ല എല്ലാവര്‍ക്കുമെതിരെയും പ്രയോഗിക്കണമെന്നുമായിരുന്നു കേജരിവാളിന്റെ മറുപടി.

Latest