കൈക്കുഞ്ഞിനെ തനിച്ച് പാരാഗ്ലൈഡറില്‍ പറത്തി മാതാപിതാക്കളുടെ ക്രൂരത

Posted on: May 21, 2014 4:32 pm | Last updated: May 21, 2014 at 4:46 pm
paraglaiding
കുഞ്ഞിനെ പാരാഗ്ളെെഡറില്‍ പറത്തുന്നതിന്റെ വീഡിയോ ദൃശ്യത്തില്‍ നിന്ന്

കണ്ണൂര്‍: ഒന്‍പത് മാസം മാത്രം പ്രായമായ കുഞ്ഞിനെ തനിച്ച് സാഹസിക വിനോദോപകരണമായ പാരാഗ്ലൈഡറില്‍ പറത്തിയ നടപടി വിവാദമാകുന്നു. കണ്ണൂരില്‍ സാഹസിക കായിക പരിശീലന സംഘടന നടത്തിയ പാരാസെയിലിംഗ്  ചാമ്പ്യന്‍ഷിപ്പിലാണ് കൈക്കുഞ്ഞിനോട് ക്രൂരത കാട്ടിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു ഇത്. നൂറു മീറ്ററോളം ഉയര്‍ത്തില്‍ പറന്ന കുഞ്ഞ് പേടിച്ചരണ്ട് കരയുന്നുണ്ടായിരുന്നു.

പാരാഗ്ലൈഡിംഗ് കാണാനെത്തിയ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന പറത്താന്‍ അനുവദിക്കുകയായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ പങ്കടുത്ത ചടങ്ങിനിടെയാണ് വിവദ സംഭവം. സംഭവം സ്വമേധയാ കേസെടുക്കാവുന്ന കുറ്റമാണെന്ന് ഡി ഐ ജി ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.