ഹുസ്‌നി മുബാറക്കിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

Posted on: May 21, 2014 4:22 pm | Last updated: May 21, 2014 at 4:22 pm

husni mubarakകെയ്‌റോ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. നേരത്തെ മുബാറക്കിന്റെ മക്കളായ അലാ മുബാറക്കിനെയും ഗമാല്‍ മുബാറക്കിനെയും ഇതേ കേസില്‍ തന്നെ നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

അധികാരത്തിലിരിക്കെ പൊതുമുതല്‍ കൊള്ളയടിച്ച് ബന്ധുക്കളുടെ പേരില്‍ സ്വത്തുക്കള്‍ വാരിക്കൂട്ടിയെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 900 പേരെ കൊലപ്പെടുത്തിയതിന് മുബാറക്കിന് നേരത്തെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.