പ്രസിഡന്റ് കപ്പ് അല്‍ ഐന്‍ ക്ലബ്ബിന്‌

Posted on: May 20, 2014 9:37 pm | Last updated: May 20, 2014 at 9:37 pm

New Imageഅബുദാബി: പ്രസിഡന്റ് കപ്പ് ഫുട്‌ബോളില്‍ അല്‍ ഐന്‍ ക്ലബ് ജേതാക്കളായി. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ വാശിയേറിയ മത്സരത്തില്‍ അല്‍ അഹ്‌ലി ക്ലബ്ബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അല്‍ ഐന്‍ പരാജയപ്പെടുത്തിയത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ട്രോഫി വിതരണം നടത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ യുവജനക്ഷേമ സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.