Connect with us

Gulf

സെമിനാറില്‍ മലയാളി ശ്രദ്ധേയനായി

Published

|

Last Updated

New Imageദുബൈ: ബിഗ് ഫൈവ് കണ്‍സ്ട്രക്ഷന്‍ എക്‌സിബിഷനിന്റെ ഭാഗമായി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന ഡിസൈന്‍ എക്‌സിബിഷന്‍ സെമിനാറില്‍ മലയാളി ശ്രദ്ധേയനായി. 2013 നവംബറില്‍ നടന്ന എക്‌സിബിഷനില്‍ തൊഴിലാളികള്‍ക്കിടയിലുള്ള വൈദഗ്ധ്യ വൈഭവങ്ങള്‍ എന്ന വിഷയത്തിലായിരുന്നു തിരുവനന്തപുരം സ്വദേശിയായ അനില്‍കുമാര്‍ ആദ്യ പ്രബന്ധം അവതരിപ്പിച്ചത്. ഈ രംഗത്തെ പ്രമുഖരുടെ പ്രശംസ നേടിയ അനില്‍കുമാറിന് വീണ്ടും സെമിനാറിലേക്കുള്ള ക്ഷണം ലഭിച്ചു. ഇന്ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന സെമിനാറില്‍ ഡിസൈന്‍ രംഗത്തെ സ്ഥലപരിമിതിയും അതിന്റെ ലാഭവും എന്നതാണ് വിഷയം. 13 രാജ്യങ്ങളിലെ 13 പ്രമുഖര്‍ സെമിനാറില്‍ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ തൊഴില്‍ മേഖലയിലെ അനുഭവങ്ങളില്‍ നിന്നാണ് ഇദ്ദേഹം തന്റെ പ്രബന്ധങ്ങളിലെ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ തൊഴിലുടമയോടൊപ്പം തന്നെ (സ്ഥാപനം) തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട വേതനവും ജീവിത സാഹചര്യങ്ങള്‍ ഒരുക്കലും ഇദ്ദേഹം തന്റെ പ്രബന്ധത്തില്‍ ഊന്നിപറയുന്നുണ്ട്. ഒമാന്‍, സഊദി, യു എ ഇ എന്നീ രാജ്യങ്ങളില്‍ 22 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അനില്‍കുമാര്‍ ദുബൈ ഫ്യൂച്ചര്‍ ടവര്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലെ ഫൈനാന്‍സ് മാനേജരാണ്. ഭാര്യ: റാണി. മക്കള്‍: അഖില്‍ കരുണ്‍ (സീനിയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ടെക്‌നോപാര്‍ക്ക്), അര്‍പണ (പ്ലസ് വണ്‍ വിദ്യര്‍ഥി, ദുബൈ).

Latest