Connect with us

Gulf

ഗള്‍ഫില്‍ ഈ വര്‍ഷം 12,846 കോടി ഡോളറിന്റെ പദ്ധതികള്‍

Published

|

Last Updated

ദുബൈ: ഗള്‍ഫ് മേഖലയില്‍ 12,846 കോടി ഡോളര്‍ വിലമതിക്കുന്ന പദ്ധതികളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് പഠനം. 2013 നെ അപേക്ഷിച്ച് 92 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുള്ളതെന്ന് വെന്‍ച്വേര്‍സ് മിഡില്‍ ഈസ്റ്റ് പഠനം വെളിപ്പെടുത്തുന്നു. ആരോഗ്യം, ആതിഥേയത്വം, താമസം എന്നീ മേഖലകളില്‍ നിരവധി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും. പദ്ധതികളില്‍ 24.43 ശതമാനം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ്. 23.34 ശതമാനം താമസ കെട്ടിടങ്ങളുടേതാണ്. ഹോട്ടലുകളും സുഖവാസ കേന്ദ്രങ്ങളും 22.64 ശതമാനം വരും.
ധാരാളം ഹോട്ടലുകള്‍ ഗള്‍ഫില്‍ പുതുതായി നിര്‍മിക്കപ്പെടുന്നു. 2908 കോടി ഡോളറാണ് ചെലവുചെയ്യപ്പെടുന്നത്. 2013ല്‍ 368 കോടിയുടെതായിരുന്നു. ആരോഗ്യമേഖലയും തഴച്ചുവളരുന്നു. യു എ ഇയിലാണ് കൂടുതല്‍. 313 കോടി ഡോളറിന്റെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നു. ഖത്തറില്‍ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. 52 കോടി ഡോളറാണ് ചെലവഴിക്കപ്പെടുന്നത്. നിര്‍മാണ അലങ്കാര സാമഗ്രികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. തൊഴിലവസരങ്ങളും വര്‍ധിച്ചുവരുന്നു.

 

Latest