Connect with us

Gulf

സ്വതന്ത്ര മേഖലയുടെ ലോക സംഘടന ദുബൈയില്‍ നിലവില്‍ വന്നു

Published

|

Last Updated

الشيخ محمد بن راشدദുബൈ: സ്വതന്ത്ര മേഖലയുടെ ലോകസംഘടനക്ക് ദുബൈയില്‍ തുടക്കം. വേള്‍ഡ് ഫ്രീസോണ്‍ ഓര്‍ഗനൈസേഷന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ലാഭേച്ഛയില്ലാത്ത സംഘടനയാണിതെന്ന് ചെയര്‍മാന്‍ ഡോ. മുഹമ്മദ് സറൂഹി (യു എ ഇ) പറഞ്ഞു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ലൂയിസ് പെല്ലെറാനോ വൈസ് ചെയര്‍മാനും ഇന്ത്യയിലെ പി സി നമ്പ്യാര്‍ സെക്രട്ടറിയും അയര്‍ലാന്റിലെ റോസ് ഹൈനസ് ട്രഷററുമാണ്.
പരസ്പര സഹവര്‍തിത്വത്തോടെ സംഘടന പ്രവര്‍ത്തിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രീസോണുകള്‍ സ്ഥാപിക്കും. സ്വതന്ത്ര വ്യാപാര മേഖലയുടെ കാര്യത്തില്‍ യു എ ഇ മാര്‍ഗ ദര്‍ശിയാണെന്ന് മുഹമ്മദ് സറൂഹി പറഞ്ഞു. സംഘടനയുടെ സ്ഥിരം ആസ്ഥാനം ദുബൈയിലായിരിക്കും.