പക്ഷി മൃഗാദികളുടെ കമ്പോളം; നിര്‍മാണം പൂര്‍ത്തിയായി

Posted on: May 20, 2014 8:15 pm | Last updated: May 20, 2014 at 7:42 pm

New Imageദുബൈ: ദുബൈയില്‍ പക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും കമ്പോളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക കമ്പോളം ഒരുക്കിയത്.
വര്‍സാന്‍ മൂന്നില്‍ 45 ഹെക്ടറിലാണിത്. വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തിനും വില്‍പനക്കും വിശാലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ കമ്പോളമാണിത്. മത്സരങ്ങള്‍, ശില്‍പശാലകള്‍ എന്നിങ്ങനെ നിരവധി പരിപാടികള്‍ ഇവിടെ നടക്കും.
ലേലത്തിന് പ്രത്യേക ഹാളുണ്ട്. റസ്റ്റോറന്റ്, മൃഗാശുപത്രി തുടങ്ങിയ സൗകര്യങ്ങളുണ്ടെന്നും ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.