മലേഷ്യയില്‍ ലുലു 10 ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങും

Posted on: May 20, 2014 7:39 pm | Last updated: May 20, 2014 at 7:39 pm

New Imageഅബുദാബി: ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കീഴില്‍ മലേഷ്യന്‍ ഗവണ്‍മെന്റുമായിചേര്‍ന്ന് മലേഷ്യന്‍ ലാന്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ കീഴില്‍ 10 ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്ന കരാറില്‍ ഒപ്പ് വെച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീബ് അബ്ദുല്‍ റസാഖിന്റെ സാന്നിധ്യത്തില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എം ഡി എം എ യൂസുഫലിയും ഫെന്‍ഡാ ഗ്രൂപ്പ് ഡയറക്ടര്‍ ജനറല്‍ ഡതുക് ഫൈസുല്‍ അഹമദും ഒപ്പ് വെച്ചു. ലോകത്തെതന്നെ ഏറ്റവും വലിയ ലാന്റ് ഡവലപ്‌മെന്റ് ഗ്രൂപ്പായ ഫെന്‍ഡായുടെ കീഴില്‍ മലേഷ്യയിലെ വിവിധ ഭാഗങ്ങളിലായി 10 മാളുകള്‍ നിര്‍മിക്കും.
2016ല്‍ ആദ്യ മാള്‍ പ്രവര്‍ത്തനം തുടങ്ങും. മലേഷ്യന്‍ സ്ഥാനപതി അടക്കം രാജ്യത്തെ വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവികളും ലുലു ഗ്രൂപ്പിന്റെ വിവിധ ഉന്നത മേധാവികളും അബുദാബി ടു ഡൂട്ട് ഹോട്ടലില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.