Connect with us

National

തിരഞ്ഞെടുപ്പ് പരാജയം: 36 മന്ത്രിമാരെ അഖിലേഷ് യാദവ് പുറത്താക്കി

Published

|

Last Updated

ലഖ്‌നൗ: പൊതു തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് 36 സംസ്ഥാന മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭ സീറ്റുകള്‍ ഉള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 80ല്‍ കേവലം അഞ്ച് സീറ്റുകളില്‍ മാത്രമാണ് എസ്പി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായത്. ബിജെപിയും സഖ്യകക്ഷികളും ഉത്തര്‍പ്രദേശില്‍ 73 സീറ്റുകളില്‍ വിജയിച്ചു. രണ്ട് സീറ്റുകളാണ് യുപിയില്‍ കോണ്‍ഗ്രസ് നേടിയത്.
മന്ത്രിപദവിയുള്ള 88 നേതാക്കളില്‍ പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ച 36 പേരെയാണ് അഖിലേഷ് യാദവ് പുറത്താക്കിയത്.