പദവിയേക്കാള്‍ വലുത് ഉത്തരവാദിത്വം: നരേന്ദ്ര മോഡി

Posted on: May 20, 2014 2:04 pm | Last updated: May 22, 2014 at 6:49 pm
mod at parliment
മോഡി പാര്‍ലമെൻറില്‍ സംസാരിക്കുന്നു

ന്യഡല്‍ഹി: പദവിയേക്കാള്‍ വലുത്ത് ഉത്തരവാദിത്വമാണെന്ന് നിയക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എം പിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനവിധി പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്തെ സേവിക്കുകയെന്നത് കടമയായാണ് കാണുന്നത്. രാജ്യത്തിന് വേണ്ടി ഒരു നിമിഷം പോലും പാഴാക്കാതെ പ്രവര്‍ത്തിക്കും. ദരിദ്ര കുടുംബത്തില്‍ നിന്നാണ് ഞാന്‍ കടന്നുവന്നത്. ഇപ്പോള്‍ ഇവിടെയെത്തിയത് ജനാധിപത്യത്തിന്റെ ശക്തികൊണ്ടാണ്.

മുന്‍ യു പി എ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് താന്‍ കരുതുന്നില്ലെന്നും മോഡി പറഞ്ഞു. അവരാലാകുന്നത് അവര്‍ ചെയ്തിട്ടുണ്ട്. അവര്‍ ചെയ്ത നന്മകള്‍ക്കെല്ലാം തീര്‍ച്ചയായും അവര്‍ അഭിനന്ദന മര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയുടെ ആശീര്‍വാദം വിലപ്പെട്ടതാണെന്നും മോഡി പറഞ്ഞു.