വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Posted on: May 20, 2014 1:45 pm | Last updated: May 21, 2014 at 12:12 am

eranakulam mapകൊച്ചി: കോളജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ എന്‍ എസ് എസ് കോളജിലെ വിദ്യാര്‍ഥിനിയായ മരട സ്വദേശി വിദ്യയുടെ മൃതദേഹമാണ് കോളജ് ടോയ്‌ലറ്റില്‍ കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ കോളജിലെത്തിയ വിദ്യാര്‍ഥിനികളാണ് ടോയ്‌ലറ്റില്‍ നിന്ന് തീപടരുന്നത് കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ടോയ്‌ലറ്റിന് പുറത്ത് പുസ്തകങ്ങളും കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിനിയാണ് വിദ്യ.