എ കെ ആന്റണി രാജ്യസഭാ പ്രതിപക്ഷ നേതാവായേക്കും

Posted on: May 19, 2014 10:36 pm | Last updated: May 19, 2014 at 10:36 pm

antonyന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി രാജ്യസഭാ പ്രതിപക്ഷ നേതാവായേക്കും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അറിയിച്ചിരുന്നു. രാജ്യസഭയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് മന്‍മോഹന്‍. മന്‍മോഹന്‍ കഴിഞ്ഞാല്‍ ആന്റണിയാണ് ഈനിരയിലുള്ളത്. ഈ സാഹചര്യത്തില്‍ ആന്റണി തന്നെ നേതൃസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.