സോണിയയുടെയും രാഹുലിന്റെയും രാജി തളളി

Posted on: May 19, 2014 9:46 pm | Last updated: May 20, 2014 at 2:13 pm

sonia rahulന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിക്കൊരുങ്ങിയ സോണിയയേയും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തടഞ്ഞു. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഇരുവരുടെയും രാജി തള്ളിയത്. തുടര്‍ന്ന് രാഹുലിന്റെയും സോണിയയുടെയും നേതൃത്വത്തില്‍ മുന്നോട്ടുപോകാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു.

പരാജയത്തെക്കുറിച്ച് പഠിക്കാന്‍ വിവിധ സമിതികളെ ചുമതലയപ്പെടുത്തിയിട്ടുണ്ട്. തിരിച്ചുവരവിനെകുറിച്ച് പഠിക്കാന്‍ സോണിയയുടെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.

തിരഞ്ഞെടപ്പില്‍ പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്ന് യോഗം വിലയിരുത്തി.