എം എ ബേബി രാജിവെക്കുമെന്ന വാര്‍്ത്ത അടിസ്ഥാന രഹിതം: കോടിയേരി

Posted on: May 19, 2014 5:16 pm | Last updated: May 20, 2014 at 2:10 pm

kodiyeriകോഴിക്കോട്: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പി ബി അംഗം എം എ ബേബി രാജിവെക്കുമന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കുന്നത് പാര്‍ട്ടിയുടെ രീതിയല്ല. ബൂര്‍ഷ്വാ പാര്‍ട്ടികളിലെ പോലെ അത്തരം രാജി നാടകം സി പിഎമ്മിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പി ബി യോഗത്തില്‍ ബേബി രാജി സന്നദ്ധത അറിയിച്ചിട്ടില്ല. പാര്‍ട്ടിയുടെ നയം രൂപവത്കരിക്കുന്നത് ഏതെങ്കിലും വ്യക്തിയല്ലെന്നും കോടിയേരി പറഞ്ഞു.