മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് അറിയില്ല: ചെന്നിത്തല

Posted on: May 19, 2014 1:59 pm | Last updated: May 20, 2014 at 2:10 pm

chennithalaതിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിക്കുന്ന സംബന്ധിച്ച് തനിക്ക് ഒരറിവുമില്ലെന്ന് ആഭ്യന്തര മന്തരി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകത ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.