ജിതന്‍കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയാകും

Posted on: May 19, 2014 6:38 pm | Last updated: May 19, 2014 at 9:54 pm

JITHAN RAMപാറ്റ്‌ന: നിതീഷ്‌കുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ ബീഹാര്‍ മുഖ്യമന്ത്രിയായി ജിതന്‍ റാമിന്റെ പേര് നിര്‍ദേശിച്ചു. ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ജിതന്‍ റാമിന്റെ പേര് നിര്‍ദേശിച്ചത്. നേരത്തെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ നിതീഷ് കുമാറിനെ ജെ ഡി യു യോഗം ചുമതലപ്പെടുത്തിയിരുന്നു. ദളിത് നേതാവായ ജിതന്‍ റാം പട്ടികവര്‍ഗ ക്ഷേമ മന്ത്രിയാണ്.

പുതിയ മുഖ്യമന്ത്രിയെ ഒൗദ്യോഗികമായി നാളെ പ്രഖ്യാപിക്കും. നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകില്ലെന്ന് ജെ ഡി യു നേതൃത്വം വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ശനിയാഴ്ച നിതീഷ്‌കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.